kerala

20 രൂപയ്ക്ക് പരിധിയില്ലാതെ യാത്ര ചെയ്യാം; വനിതാ ദിനത്തില്‍ ഇളവുമായി കൊച്ചി മെട്രോ

By webdesk11

March 06, 2023

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഈ മാസം എട്ടാം തീയതി സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയില്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം. അന്നേദിവസം സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയുടെ ഏത് സ്റ്റേഷനില്‍ നിന്നും ഏത് ദൂരവും എത്ര തവണ വേണമെങ്കിലും വെറും ഇരുപത് രൂപയ്ക്ക് യാത്ര ചെയ്യാം.

കൂടാതെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏറ്റവുമധികം തവണ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത മൂന്ന് വനിതകളെ കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ ഉച്ച്ക്ക് 12 മണിക്ക് കലൂര്‍ മെട്രോ സ്റ്റേഷനില്‍ വച്ച് ആദരിക്കും.