kerala

15 വയസ്സുകാരനുനേരെ പ്രകൃതിവിരുദ്ധ പീഡനം; സിപിഎം നേതാവ് കീഴടങ്ങി

By webdesk11

January 13, 2023

15 വയസ്സുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ സിപിഎം പഞ്ചായത്തംഗം പൊലീസില്‍ കീഴടങ്ങി. മാവൂര്‍ പഞ്ചായത്ത് അംഗവും സിപിഎം നേതാവുമായ കെ ഉണ്ണികൃഷ്ണനാണ് കീഴടങ്ങിയത്.

ഇദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ കോടതി തള്ളിയിരുന്നു.

ഡിസംബര്‍ 29നാണ് കേസിനാസ്പദമായ സംഭവം. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച മോക്ഡ്രലില്‍ പങ്കെടുത്ത 15 വയസ്സുകാരനെ ആംബുലന്‍സില്‍ വെച്ചും കാറില്‍ വെച്ചും പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്നാണ് പരാതി.