ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മൊറാദാബാദിലുണ്ടായ വാഹനാപകടത്തില്‍ പത്ത് മരണം. പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം. മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

പരിക്കേറ്റവരെ അടുത്തുള്ള ആസ്പത്രിയിലേക്ക് മാറ്റി. മൊറാദാബാദ്-ആഗ്ര ദേശീയപാതയിലാണ് അപകടം. വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറ്റുവാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. സ്ഥലത്ത് പൊലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി.