india

യുപിയിലും ബിഹാറിലും കനത്ത മഴ; നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍

By Test User

June 26, 2021

ന്യൂഡല്‍ഹി: ബിഹാറിലും ഉത്തര്‍പ്രദേശിലും കനത്ത മഴയെ തുടര്‍ന്ന് നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍. അളകനന്ദ, മന്ദാകിനി, ഗംഗ നദികള്‍ പലയിടങ്ങളിലും കര കവിഞ്ഞൊഴുകി. ബിഹാറിലെ 35ഉം യുപിയിലെ 51ഉം ജില്ലകളെയാണ് മഴ ബാധിച്ചത്.

ബിഹാറില്‍ ദേശീയ–സംസ്ഥാന ദുരന്ത നിവാരണ സേനാ വിഭാഗങ്ങള്‍ 52 ഗ്രാമങ്ങളില്‍ നിന്നായി 1154 പേരെ മാറ്റിപ്പാര്‍പ്പിച്ചു. നിയമസഭാ മന്ദിരം, ഉപമുഖ്യമന്ത്രി രേണു ദേവിയുടെ വസതി, കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കയറി.