india

യൂപി ബി.ജെ.പി എംഎല്‍എയുടെ മുഖത്തടിച്ച് കര്‍ഷകനേതാവ്

By Test User

January 07, 2022

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി എംഎല്‍എ പങ്കജ് ഗുപ്തയുടെ മുഖത്തടിച്ച് കര്‍ഷകനേതാവ്. ഉന്നാവോയില്‍ പൊതുവേദിയില്‍ വെച്ചാണ് പങ്കജ് ഗുപ്തയുടെ മുഖത്തടിയേറ്റത്. ആരാണ് മുഖത്തടിച്ചതെന്നും എന്തിനാണ് അടിച്ചതെന്നും ഇതുവരെ വ്യക്തമായിട്ടില്ല. എം.എല്‍.എയെ അടിക്കുന്ന വീഡിയോ സന്ദേശം സാമുഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പഞ്ചാബില്‍ പ്രധാനമന്ത്രിയെ കര്‍ഷകര്‍ തടഞ്ഞുവെച്ച സംഭവത്തിന്റെ ചര്‍ച്ച സജീവമായിനില്‍ക്കെയാണ്  എം.എല്‍.എയ്ക്ക് പൊതുവേദിയില്‍ വെച്ച് അടിയേല്‍ക്കുന്നത്.