Culture

ഏറ്റുമുട്ടല്‍ കൊലകള്‍ രാമരാജ്യം സൃഷ്ടിക്കാനെന്ന് യുപി ഉപമുഖ്യമന്ത്രി

By chandrika

March 05, 2018

അലഹബാദ്: ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ ന്യായീകരിച്ച് യുപി ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ രംഗത്ത്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ രാമരാജ്യത്തിലേക്കുള്ള ചുവടുവെപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ക്രിമിനലുകളെ കൊല്ലുന്നത് തങ്ങളുടെ ലക്ഷ്യമല്ല. എന്നാല്‍ അവര്‍ പോലീസിനെ സായുധമായി ആക്രമിക്കുമ്പോഴാണ് തിരിച്ച് വെടിവെക്കുന്നത്. സംസ്ഥാനത്ത് സമാധാനാന്തരീക്ഷം ഉണ്ടാക്കുന്നതിനാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2017 മാര്‍ച്ചില്‍ ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെ 1240 ഏറ്റുമുട്ടലുകളാണ് ഉണ്ടായത്. ഇതില്‍ 40 പേര്‍ കൊല്ലപ്പെടുകയും 305 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.