kerala

സിദ്ധീഖ് കാപ്പന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് യു.പി സര്‍ക്കാര്‍

By Chandrika Web

September 06, 2022

ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് യു.പി സര്‍ക്കാര്‍. പോപ്പുലര്‍ ഫ്രണ്ടുമായി കാപ്പന് ബന്ധമുണ്ടെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. കാപ്പന്റെ ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

അറസ്റ്റിലാകുമ്പോള്‍ കാപ്പന്റെ കയ്യില്‍ രണ്ട് മാധ്യമസ്ഥാപനത്തിന്റെ ഐഡി കാര്‍ഡുകള്‍ കൈവശമുണ്ടായിരുന്നുവെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. കാപ്പന്റെ ജാമ്യാപേക്ഷ ഈ മാസം ഒമ്പതിന് പരിഗണിക്കും.