india

ലിവ്-ഇന്‍ റിലേഷന്‍ഷിപ്പില്‍ നിന്നും യുവതികള്‍ വിട്ടുനില്‍ക്കണമെന്ന് യുപി ഗവര്‍ണര്‍, വിവാദം

By webdesk17

October 10, 2025

ലഖ്‌നൗ വാരണാസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിലെ 47-ാമത് ബിരുദദാന ചടങ്ങില്‍ സംസാരിക്കവേ, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളെക്കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങള്‍ നടത്തി.

അത്തരം ബന്ധങ്ങളില്‍ നിന്നും യുവതി വിട്ടുനില്‍ക്കണമെന്നും, അതിനില്ലെങ്കില്‍ ’50 കഷ്ണമാകാന്‍” സാധ്യതയുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. 15-20 വയസ്സുള്ള പെണ്‍കുട്ടികള്‍ക്ക് അനാഥാലയങ്ങളില്‍ കുഞ്ഞുങ്ങളോടൊപ്പം കഴിയുന്ന ദൃശ്യങ്ങള്‍ കാണാനാകും എന്നായിരുന്നു ഗവര്‍ണറുടെ വാദം.

പോക്‌സോ നിയമത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, ഇരയായ പെണ്‍കുട്ടികളെ താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും അവരില്‍ ഓരോരുത്തര്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്നതും പേടിപ്പെടുത്തുന്നതുമായ കഥകളുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഗവര്‍ണര്‍ ലിവ്-ഇന്‍ ബന്ധങ്ങളുടെ പ്രത്യാഘാതങ്ങളെ ശക്തമായി അപലപിക്കുകയും, യുവതികളെ ഇത്തരം സാഹചര്യങ്ങളില്‍ ഇരയാകാതിരിക്കാനും, മഹത്തായ ലക്ഷ്യങ്ങള്‍ക്കായി ജീവിതം സമര്‍പ്പിക്കാനും ഉപദേശിച്ചു.

ഇത് ഗവര്‍ണറുടെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തിന്റെ രണ്ടാം അവസരമാണ്. മുന്‍പ് ചൊവ്വാഴ്ച ബല്ലിയയില്‍ നടന്ന സര്‍വകലാശാല ബിരുദദാന ചടങ്ങിലും സമാന പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു.