india

ഉത്തർ പ്രദേശിൽ മുസ്‍ലിം യുവാവിനെ പൊലീസ് വെടിവെച്ച് കൊന്നു

By webdesk15

September 21, 2023

ഉത്തർ പ്രദേശിൽ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് മുസ്‍ലിം യുവാവിനെ പൊലീസ് വെടിവെച്ച് കൊന്നു.ഷാജഹാൻപൂരിലെ കാത്രയിലാണ് സംഭവം.കോളജ് പ്രഫസർ അലോക് ഗുപ്തയെ ​കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ 25കാരനായ ഷഹബാസാണ് കൊല്ലപ്പെട്ടത്.മെഡിക്കൽ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്നതിനിടെ പ്രതി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് അശോക് കുമാർ മീണ പറഞ്ഞു.പൊലീസ് വാഹനത്തിലുണ്ടായിരുന്ന എസ്.ഐയുടെ പിസ്റ്റൾ കൈക്കലാക്കി ഇയാൾ വാഹനത്തിൽ നിന്നും ചാടിയെന്നും പൊലീസിന് നേരെ വെടിയുതിർത്തുവെന്നുമാണ് പൊലീസിന്റെ ആരോപണം.പൊലീസ് നടത്തിയ പ്രത്യാക്രമണത്തിൽ ഇയാൾ കൊല്ലപ്പെട്ടുവെന്നുമാണ് ഉത്തർ പ്രദേശ് പൊലീസ് പറയുന്നത്.