india

ഗസ്സയെയും ഫലസ്തീനെയും സ്വതന്ത്രമാക്കുകയെന്നും ആവശ്യപ്പെട്ട് പോസ്റ്റർ ഒട്ടിച്ചു; ഏഴ് മുസ്‌ലിംകളെ അറസ്റ്റ് ചെയ്‌ത്‌ യു പി പൊലീസ്

By webdesk14

April 21, 2025

ഇസ്രായേൽ ഉൽപന്നങ്ങൾ ബഹിഷ്‌കരിച്ച് പകരം ഇന്ത്യൻ ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുക, ​ഗസ്സയെയും ഫലസ്തീനെയും സ്വതന്ത്രമാക്കുക എന്നീ ആവശ്യങ്ങളുള്ള പോസ്റ്ററൊട്ടിച്ചതിനാണ് ഏഴ് മുസ്ലിം യുവാക്കൾക്കെതിരെ സംഭൽ പൊലീസ് കേസെടുത്തത്. സമ്പലിൽ ഗസ്സ വംശഹത്യക്കെതിരെ പോസ്റ്ററുകൾ കാണപ്പെട്ടതിനെ തുടർന്ന് സിസിടിവി മുഖേന നടത്തിയ അന്വേഷണത്തിലാണ് 7 പേരെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

ലോകത്താകമാനമായി ഇസ്രായേലി ഉൽപന്നങ്ങൾക്കെതിരെ നടക്കുന്ന ബഹിഷ്‌കരണങ്ങൾ അനുകരിച്ചാണ് യുവാക്കൾ പോസ്റ്ററൊട്ടിച്ചിട്ടുള്ളത്. യുവാക്കൾക്കെതിരെ ഏതെല്ലാം വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.