india

ഡ്യൂട്ടി സമയത്ത് ബനിയനും തോര്‍ത്തും മാത്രം ധരിച്ച് പരാതി കേട്ട് യു.പി പൊലീസ് ഉദ്യോഗസ്ഥന്‍; നടപടി

By webdesk13

November 07, 2023

ഡ്യൂട്ടി സമയം ബനിയനും തോര്‍ത്തും മാത്രം ധരിച്ചിരുന്ന് ജനങ്ങളുടെ പരാതി കേട്ട് യു.പിയിലെ പൊലീസ് ഉദ്യോഗസ്ഥന്‍. ഉത്തര്‍പ്രദേശിലെ കൗഷംബി ജില്ലയിലാണ് സംഭവം.

കൊഖ്രാജ് പൊലീസ് സ്റ്റേഷനു കീഴിലെ സിന്ധ്യ ഔട്ട്‌പോസ്റ്റിന്റെ ചുമതലയുള്ള എസ്‌ഐ രാം നരേന്‍ സിങ്ങാണ് ജോലി സമയം അടിവസ്ത്രവും തോര്‍ത്തും മാത്രം ധരിച്ച് ഇരുന്ന് സ്ത്രീകളടക്കമുള്ളവരുടെ പരാതി കേട്ടത്.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയും വിവാദമാവുകയും ചെയ്തതോടെ എഐയ്‌ക്കെതിരെ മേലുദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാളെ പൊലീസ് ലൈനിലേക്ക് സ്ഥലംമാറ്റിയതായി ജില്ലാ പൊലീസ് പണ്ട് ബ്രിജേഷ് കുമാര്‍ ശ്രീവാസ്തവ പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം സിറത്ത് സര്‍ക്കിള്‍ ഓഫീസര്‍ അവധേഷ് വിശ്വകര്‍മയ്ക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു.