india

അഴുക്കുചാലിലൂടെ തുരങ്കം ഉണ്ടാക്കി യു.പി യിൽ ജ്വല്ലറി കൊള്ളയടിച്ചു

By webdesk15

March 29, 2023

അഴുക്കുചാലിലൂടെ തുരങ്കമുണ്ടാക്കി ഉത്തർപ്രദേശിലെ മീററ്റിലെ ഒരു കടയിൽ നിന്ന് മോഷ്ടാക്കൾ ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങൾ അപഹരിച്ചു.ചൊവ്വാഴ്ച രാവിലെ കട തുറക്കാൻ ജ്വല്ലറി ഉടമ എത്തിയപ്പോഴാണ് അഴുക്കുചാലിലൂടെ കടയിലേക്ക് തുരങ്കം പോകുന്നത് ശ്രദ്ധയിൽപ്പെട്ടത്. കടയ്ക്കുള്ളിലേക്ക് കടക്കുന്നതിനായി മോഷ്ടാക്കൾ അഴുക്കുചാലിന്റെ ദുർബലമായ ഭാഗത്തുനിന്ന് നിന്ന് ഇഷ്ടികയും ചെളിയും പൊളിച്ചുമാറ്റിയതായി പോലീസ് പറഞ്ഞു. ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ആഭരണങ്ങളുമായി മോഷ്‌ടാക്കൾ ഓടി രക്ഷപ്പെട്ടെങ്കിലും തുക എത്രയാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കവർച്ചയുടെ വാർത്ത പരന്നതോടെ വ്യാപാരി അസോസിയേഷൻ അംഗങ്ങൾ നഗരത്തിലെ ക്രമസമാധാന പ്രശ്‌നത്തിൽ പ്രതിഷേധിച്ച് രംഗത്തെത്തി. ഇത് നാലാമത്തെ കവർച്ചയാണ് നഗരത്തിൽ നടക്കുന്നതെന്ന് വ്യാപാരികൾ ആരോപിച്ചു.