കോഴിക്കോട്: ഇന്‍ഡിഗോ വിമാനത്തിന്റെ അപ്രതീക്ഷിത റദ്ദാക്കല്‍ മൂലം യുപിഎസ്സി (PSC/UPSC) ഇന്റര്‍വ്യൂ നഷ്ടപ്പെട്ട ഡോക്ടര്‍ ആയിഷ ഗുരുതരമായ മാനസിക സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് യുവതിയുടെ പിതാവ് വ്യക്തമാക്കി. കരിപ്പൂരില്‍ നിന്ന് തീയതി 1ന് രാവിലെ 7.45ന് പുറപ്പെടേണ്ടിയിരുന്ന ഇന്‍ഡിഗോ വിമാനം അപ്രതീക്ഷിതമായി റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് കമ്പനി ആയിഷയെ അടുത്ത ദിവസം കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് മാറ്റി പക്ഷേ അവിടെനിന്നുള്ള വിമാനവും റദ്ദായി.
ഇതോടെ മൂന്നാം തീയതി നിശ്ചയിച്ചിരുന്ന UPSC ഇന്റര്‍വ്യൂ ഇവര്‍ക്ക് നഷ്ടമായി. യാത്ര റദ്ദാക്കിയതിനുശേഷം തിരികെ വീട്ടിലേക്ക് മടങ്ങാനുള്ള സഹായം പോലും അധികൃതര്‍ നല്‍കിയില്ല എന്നാണ് പിതാവിന്റെ ആരോപണം. ‘ മോള്‍ വലിയ വിഷമത്തിലാണ്, ഇനിയാരും ഇങ്ങനെയാകരുത് ‘എന്ന് പിതാവ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കു പരാതിയും നല്‍കിയിട്ടുണ്ട്.