More
ആരോപണത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നതോടെ രാജ്യത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി സുപ്രീം കോടതിയില്‍ അടിയന്തിര സിറ്റിങ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് സിറ്റിങ് നടത്തിയത്.
ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നതോടെ അതില്‍ വിശദീകരണം നല്‍കിയാണ് രഞ്ജന്‍ ഗൊഗോയ് നേതൃത്വത്തില്‍ സിറ്റിങ് ചേര്‍ന്നിരിക്കുന്നത്. സുപ്രീം കോടതി മുന്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് ആണ് പരാതിയുമായി രംഗത്തെത്തിയത്.
ആരോപണത്തൈ ഉയര്‍ന്നതിനെ തുടര്‍ന്ന് കോടതിയുടെ സ്വാതന്ത്ര്യം സംബന്ധിച്ചാണ് സിറ്റിങ് ചേരുന്നതെന്നാണ് പ്രാഥമിക വിവരം. തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണം അഞ്ചംഗ ബെഞ്ച് മുന്നാകെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പൂര്‍ണ്ണമായും നിഷേധിച്ചു. ആരോപണത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുള്ളതായ ഗുരുതര ആരോപണവും ചീഫ് ജസ്റ്റിസ് നടത്തിയതായാണ് വിവരം.
ഒരു ജൂനിയര്‍ അസ്സ്റ്റന്‍ര് മാത്രമാണ് ഇതിന് പിന്നിലുള്ളതെന്ന് കരുതിന്നില്ല.
ചീഫ് ജസ്റ്റിസിനേയോ തന്റെ ഓഫീസിനേയോ നിര്‍ജീവമാക്കാനുള്ള ഗൂഢ പദ്ധതിയാണ് ആരോപണത്തിന് പിന്നില്‍. ഇതിന്‍റെ പേരിൽ രാജി വയ്ക്കില്ല. ഒരു തരത്തിലുള്ള ഭീഷണിയ്ക്കും വഴങ്ങില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു.
20 വര്‍ഷം നിസ്വാര്‍ത്ഥമായി ജോലി ചെയ്തയാളാണ് ഞാന്‍. എന്റെ ബാങ്ക് അക്കൗണ്ടില്‍ ആറ് ലക്ഷത്തി എണ്‍പതിനായിരം രൂപ മാത്രമാണുള്ളത്. അതാണ് എന്റെ ആകെ സമ്പാദ്യം.
ജഡ്ജിയായി ജോലി ചെയ്ത് പടിപടിയായി ഉയര്‍ന്നു വന്നയാളാണ് ഞാന്‍. റിട്ടയര്‍മെന്റിനടുത്ത് നില്‍ക്കുമ്പോള്‍ എന്റെ കയ്യില്‍ ആറ് ലക്ഷം രൂപ മാത്രമാണുള്ളതെന്നും പണം ലക്ഷ്യം വെച്ചാണ് ആരോപണം എന്ന് കരുതുന്നി്‌ല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
താന്‍ ജീവനക്കാരോട് പെരുമാറുന്നത് മാന്യമായി ആണ്. ഒരു ജീവനക്കാരി മാത്രം വിചാരിച്ചാല്‍ മാത്രം ഇങ്ങനെ നടക്കില്ല. പിന്നില്‍ വന്‍ ഗൂഢാലോചനയും ചൂഷണവും സംശയിക്കുന്നു. രാജ്യത്തെ പരമോന്നത കോടതി ഭീഷണി നേരിടുന്നതായും ജ്യുഡീഷ്യറി അപകടത്തിലാണെന്നും ചീഫ് ജസ്റ്റിസ് ജനങ്ങളോടായി മുന്നറിയിപ്പ് നല്‍കി.
കോടതിക്കെതിരെ എന്ത് ഭീഷണികളുണ്ടായാലും വഴങ്ങില്ലെന്നും ഞാന്‍ എന്റെ ജോലി തുടരുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അതേസമയം തനിക്കെതിരെ ഉയര്‍ന്ന പരാതി എന്തായാലും താനല്ല പരിഗണിക്കുകയെന്നും കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരാവും ഈ കേസ് പരിഗണിക്കുകയെന്നും രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. നേരത്തെ മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് എതിരെ മുതിര്‍ന്ന ജസ്റ്റിസുമാര്‍ ഉയര്‍ത്തിയ ആരോപണത്തെ ശരിവെക്കുന്നതായി രഞ്ജന്‍ ഗൊഗോയുടെ നിലപാട്. ചീഫ് ജസ്റ്റിസിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ ചീഫ് ജസ്റ്റിസിന് കീഴിലെ ബഞ്ച് തന്നെ കേള്‍ക്കെരുതെന്നായിരുന്നു രഞ്ജന്‍ ഗൊഗോയ് അടക്കം മുതിര്‍ന്ന ജസ്റ്റിസുമാര്‍ നേരത്തെ ഉയര്‍ത്തിയ വിമര്‍ശനം. കോടതിയിലുണ്ടായിരുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അടക്കം രഞ്ജന്‍ ഗൊഗോയുടെ നിവപാടിനോട് യോജിച്ചു. ആരോപണം ഒരു ഗൂഢാലോചനയും ഭീഷണിയുമാണെന്ന് തുഷാര്‍ മേത്ത പറഞ്ഞു.
വളരെ പ്രധാനപ്പെട്ട കേസുകൾ അടുത്ത ആഴ്ചകളിൽ താൻ കേൾക്കാനിരിക്കെയാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് പറയുന്നു. ഇക്കാര്യത്തിൽ എന്തെങ്കിലും നിർണായക ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അടിയന്തര വിഷയം ചർച്ച ചെയ്യാനാണ് സിറ്റിംഗ് എന്ന് പറഞ്ഞാണ് നോട്ടീസ് പുറത്തുവിട്ടത്. തന്നെ സ്വാധീനിക്കാൻ കഴിയാത്തതിനാലാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് അസാധാരണ നടപടിയിലൂടെ പറയുന്നു. ഇതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും താൻ രാജിവയ്ക്കില്ലെന്നും ചീഫ് ജസ്റ്റിസ് പറയുന്നു.
ഇത്തരത്തിൽ സുപ്രീംകോടതിയിൽ സിറ്റിംഗ് നടത്തുന്നത് അപൂർവ നടപടിയാണ്. വേനലവധി വെട്ടിച്ചുരുക്കിയാണ് സുപ്രീംകോടതിയിൽ അടിയന്തരസിറ്റിംഗ് നടത്തുന്നത്.
35കാരിയായ മുന്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് ആണ് പരാതിയുമായി 22 സുപ്രീം കോടതി ജഡ്ജമാര്‍ക്ക് ഇന്നലെ കത്ത് നല്‍കിയത്. 2018 ഒക്ടോബര്‍ 10, 11 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിലെ ഓഫീസില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് യുവതിയുടെ ആരോപണം.
india
‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
ബെംഗളൂരു: നാഷ്നൽ ഹെറാൾഡ് കേസിൽ പുതിയ എഫ്.ഐ.ആർ അന്യായമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ദ്രോഹിക്കുന്നതിനും പരിധിയുണ്ട്. വിഷയം ഉയർത്തി അപമാനിക്കാനുള്ള ശ്രമം കേന്ദ്രസർക്കാറിന്റെ ധാർമിക മൂല്യങ്ങളുടെ തകർച്ചയാണ് വ്യക്തമാക്കുന്നതെന്നും ഡി.കെ പറഞ്ഞു.
#WATCH | Bengaluru | On a new FIR registered in the National Herald Case, Karnataka Dy CM DK Shivakumar says, "This is unfair. There is a limit to harassment. There was no need to harass. It is not Sonia Gandhi or Rahul Gandhi's property. They were the custodians of the shares… pic.twitter.com/ln8tPtfURr
— ANI (@ANI) December 1, 2025
‘തീരുമാനം തീർത്തും അന്യായമാണ്. ദ്രോഹിക്കുന്നതിനും ഒരു പരിധിയുണ്ട്. അപമാനിക്കേണ്ട ആവശ്യമില്ലായിരുന്നു. നാഷ്നൽ ഹെറാൾഡ് സോണിയ ഗാന്ധിയുടെയോ രാഹുൽ ഗാന്ധിയുടെയോ സ്വത്തല്ല. പാർട്ടി ഭാരവാഹികൾ എന്ന നിലയിൽ അവർ ഓഹരികൾ കൈവശം വെക്കുക മാത്രമാണ് ചെയ്തത്. അത് അവരുടെ സ്വകാര്യ സമ്പാദ്യമായിരുന്നില്ല. വോഹ്രയുടെ കാലത്തും അഹമ്മദ് പട്ടേലിന്റെ കാലത്തും കോൺഗ്രസ് പാർട്ടിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനങ്ങളെടുത്തത്. രാഷ്ട്രീയമായി ഞെരുക്കാനുള്ള നിലവിലെ ശ്രമം വിലപ്പോവില്ല. ചരിത്രം ആവർത്തിക്കും. നിരവധി വെല്ലുവിളികളുണ്ടാവും. എന്നാൽ, രാഹുൽ ഗാന്ധി ഇതൊന്നും വകവെക്കില്ല. അവർ അദ്ദേഹത്തെ ജയിലിൽ അടക്കട്ടെ, അപ്പോഴും അദ്ദേഹം കാര്യമാക്കില്ല. ഈ പ്രതികാര മനോഭാവം കൊണ്ട് ഒരു മാറ്റവും ഉണ്ടാക്കാനാവില്ലെന്നും മറിച്ച് നിങ്ങളുടെ ധാർമിക മൂല്യത്തകർച്ച വെളിവാക്കാൻ മാത്രമേ ഉതകൂ എന്നുമാണ് എനിക്ക് കേന്ദ്രസർക്കാറിനെ ഓർമിപ്പിക്കാനുള്ളത്,’ -ഡി.കെ പറഞ്ഞു.
More
മരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും
ജക്കാർത്ത: ഇന്തോനേഷ്യ, ശ്രീലങ്ക, തായ്‍ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലുണ്ടായ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 1100 കടന്നു. ഇന്തോനേഷ്യയിൽ 593 പേർ മരിക്കുകയും 470 ഓളം ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. വടക്കൻ സുമാത്ര, പടിഞ്ഞാറൻ സുമാത്ര, ആച്ചെ പ്രവിശ്യകളിലാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. മൂന്നുലക്ഷത്തോളം പേരെ ഇവിടെനിന്ന് മാറ്റിപ്പാർപ്പിച്ചു. വടക്കൻ സുമാത്രയിൽ മാത്രം ഇരുനൂറോളം പേരാണ് മരിച്ചത്.
ദിത്വാ ചുഴലിക്കാറ്റിൽ വ്യാപകമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായതിനെ തുടർന്ന് ശ്രീലങ്കയിൽ കുറഞ്ഞത് 355 പേർ മരിക്കുകയും 370 പേരെ കാണാതാവുകയും ചെയ്തു. തായ്‌ലൻഡിൽ, ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ 176 പേരാണ് മരിച്ചത്. മലേഷ്യയിൽ മൂന്ന് പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്.
ശ്രീലങ്കയിൽ കാണാതായ 370 പേർക്കായി തിരച്ചിൽ തുടരുകയാണ്. ഒന്നരലക്ഷത്തോളം പേരെയാണ് ശ്രീലങ്കയിൽ മാറ്റിപ്പാർപ്പിച്ചത്. ഇന്ത്യയുടെ സഹകരണത്തോടെ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. അതിനിടെ, കൊളംബോയുടെ കിഴക്കൻമേഖലയിലെ കൂടുതൽ സ്ഥലങ്ങളിൽ പ്രളയ മുന്നറിയിപ്പു നൽകി. ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ദേശീയ ദുരന്തനിവാരണസേനയുടെ 80 അംഗ സംഘത്തെയാണ് ഇന്ത്യ അയച്ചത്.
kerala
എഴുത്തുകാരി ബി സരസ്വതി അന്തരിച്ചു
ഏറ്റുമാനൂരിലെ വസതിയില്‍ ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു അന്ത്യം.
കോട്ടയം: എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി. സരസ്വതിയമ്മ (94) അന്തരിച്ചു. ഏറ്റുമാനൂരിലെ വസതിയില്‍ ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു അന്ത്യം. കിടങ്ങൂര്‍ എന്‍.എസ്.എസ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസായി വിരമിച്ചു.
പ്രശസ്ത സാഹിത്യകാരന്‍ കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ മകളാണ്. ഛായാഗ്രാഹകന്‍ വേണു, എന്‍. രാമചന്ദ്രന്‍ ഐപിഎസ് എന്നിവര്‍ മക്കളാണ്. ഏറ്റുമാനൂര്‍ കാരൂര്‍ വീട്ടില്‍ നാളെയാണ് സംസ്‌കാരം.
-
kerala1 day ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala1 day agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india1 day ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala11 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india12 hours agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
More1 day agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും
-
kerala1 day agoകലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം

