crime

ഒരു വീട്ടിൽ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തി

By Chandrika Web

January 09, 2023

അമേരിക്കയിലെ കരോലിനയിലെ ഒരു വീട്ടിൽ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തി. പ്രായപൂർത്തിയാകാത്ത മൂന്ന് പേരെയും രണ്ട് മുതിർന്നവരെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നും കൊലപാതകമായിരുന്നുവോ ആത്മഹത്യയായിരുന്നോ എന്നത് അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.

ഒരു വീട്ടിൽ നിന്ന് “രണ്ട് ആളുകൾ സഹായത്തിനായി അഭ്യർത്ഥിച്ചുകൊണ്ടുള്ള ഒരു ഫോൺ രാവിലെ 7 മണിയോടെ വന്നിരുന്നതായി ഹൈ പോയിന്റ് പോലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. പോലീസ് അവിടെ എത്തിയപ്പോൾ, സഹായം അഭ്യർത്ഥിക്കുന്ന രണ്ട് മുതിർന്നവരെ പോലീസ് കണ്ടതിനെ തുടർന്ന് “വീട്ടിനകത്തേക്ക് കടന്നപ്പോൾ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നു ” പോലീസ് പറഞ്ഞു. “ അഞ്ച് പേരിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരും രണ്ട് മുതിർന്നവരുമാണ്. എല്ലാവരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രദേശത്തു സമാധാനം നിലനിൽക്കുന്നതായും ഹൈ പോയിന്റ് പോലീസ് പറഞ്ഞു. മരണകാരണമോ രീതിയോ പോലീസ് തിരിച്ചറിഞ്ഞിട്ടില്ല