വാഷിങ്ടണ്‍: അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ഒരുപക്ഷെ അക്രമം നടന്നേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി എഫ്ബിഐ. ജനുവരി 20നാണ് ജോ ബൈഡന്റെ സ്ഥാനാരോഹണം നടക്കുക. അതിന് മുന്നോടിയായി 50 സംസ്ഥാനങ്ങളിലും യുഎസ് തലസ്ഥാനത്തും സായുധ പ്രതിഷേധം ഉണ്ടായേക്കുമെന്നാണ് എഫ്ബിഐ മുന്നറിയിപ്പ്.

ക്യാപിറ്റല്‍ ഹില്‍ കലാപത്തിന് സമാനമായ അക്രമസംഭവം അന്നേ ദിവസം ഉണ്ടായേക്കാമെന്നും ചൂണ്ടികാണിക്കപ്പെടുന്നു. ആഭ്യന്തരമായ ആക്രമണത്തെക്കുറിച്ചോ മറ്റ് തരത്തിലുള്ള ഭീഷണമായ അവസ്ഥയെക്കുറിച്ചോ ആശങ്കയുണ്ടെന്ന് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥര്‍ പറയുന്നത്. അന്നേദിവസം വാഷിംഗ്ടണ്ണില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുമുണ്ട്.

മുന്നറിയിപ്പിനെ തുടര്‍ന്ന് കാലിഫോര്‍ണിയ, മിഷിഗണ്‍, പെന്‍സില്‍വാനിയ, കെന്റക്കി, ഫ്‌ലോറിഡ എന്നിവ ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ തങ്ങളുടെ ദേശീയസുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.