News

യുഎസിലെ വിമാന ദുരന്തം; പോടോമാക് നദിയില്‍ നിന്ന് 18 മൃതദേഹങ്ങള്‍ കണ്ടെത്തി

By webdesk17

January 30, 2025

യുഎസില്‍ 64 യാത്രികരുമായി വന്ന വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് നദിയിലേക്ക് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 18 മൃതദേഹങ്ങള്‍ കണ്ടെടുത്തു. പോടോമാക് നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ സിആര്‍ജെ – 700 എന്ന വിമാനമാണ് ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ നദിയിലേക്ക് തകര്‍ന്നു വീണത്.

വാഷിങ്ടണ്‍ ഡിസിയില്‍ റിഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമായിരുന്നു അപകടം നടന്നത്. അമേരിക്കന്‍ സൈന്യത്തിന്റെ യു.എച്ച് 60 ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററാണ് യാത്രാ വിമാനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.

ഹെലിക്കോപ്റ്ററില്‍ മൂന്ന് സൈനികരായിരുന്നു ഉണ്ടായിരുന്നത്. ഹെലിക്കോപ്റ്ററും നദിയിലേക്ക് പതിച്ചെന്നാണ് വിവരം.

പോടോമാക് നദിയിലും സമീപപ്രദേശങ്ങളിലുമായി തിരച്ചില്‍ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്. വിവിധ സുരക്ഷാ ഏജന്‍സികളുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. െ