വാഷിംഗ്ടണ്‍: അമേരിക്കയുടെ 46മത് പ്രസിഡന്റായി ജോ ബൈഡന്‍ ഇന്ന് സ്ഥാനമേല്‍ക്കും. രാവിലെ 10മണിയോടെയാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമല ഹരിദാസും സ്ഥാനമേല്‍ക്കും. സ്ഥാനമൊഴിയുന്ന ഡൊണാള്‍ഡ് ട്രംപ് ഉദ്ഘാടനചടങ്ങില്‍ നിന്ന് വിട്ട്‌നില്‍ക്കും.

രണ്ട് സമയങ്ങളിലായി എട്ട് വര്‍ഷം വൈസ് പ്രസിഡന്റും 36വര്‍ഷം സെനറ്ററുമായി സേവനമനുഷ്ഠിച്ച 74കാരനായ ബൈഡന്‍ അമേരിക്കയിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റായാണ് ചുമതലയേല്‍ക്കുന്നത്. അതേസമയം, വിടവാങ്ങല്‍ പ്രസംഗത്തില്‍ ട്രംപ് പുതിയ ഭരണത്തിന് ആശംസനേര്‍ന്നു. ബൈഡന്റെ പേര് പരാമര്‍ശിക്കാതെയാണ് ആശംസനേര്‍ന്നത്.