Connect with us

News

ട്രംപിന് കനത്ത തിരിച്ചടി; തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ഹര്‍ജി യുഎസ് സുപ്രീംകോടതി തള്ളി

നിയമസാധുത ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണു ടെക്‌സസ് സംസ്ഥാനം ഫയല്‍ ചെയ്ത കേസ് കോടതി തള്ളിയത്.

Published

on

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അട്ടമറിയാരോപിച്ച് ട്രംപിന്റെ അനുയായികള്‍ നല്‍കിയ ഹര്‍ജി യുഎസ് സുപ്രീംകോടതി തള്ളി. നാല് പ്രധാന സംസ്ഥാനങ്ങളിലെ ഫലം അസാധുവാക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ജോര്‍ജിയ, മിഷിഗന്‍, പെന്‍സില്‍വേനിയ, വിസ്‌കോന്‍സെന്‍ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം അസാധുവാക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജികള്‍ സമര്‍പ്പിച്ചത്.

ഈ നാല് സംസ്ഥാനങ്ങളിലും നിയുക്ത പ്രസിഡന്റ് ജോ ബൈഡനാണു ജയിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ 126 കോണ്‍ഗ്രസ് അംഗങ്ങളും 18 സംസ്ഥാനങ്ങളും കേസില്‍ കക്ഷി ചേര്‍ന്നു.

നിയമസാധുത ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണു ടെക്‌സസ് സംസ്ഥാനം ഫയല്‍ ചെയ്ത കേസ് കോടതി തള്ളിയത്. നവംബറില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡന്റെ വിജയം ചോദ്യം ചെയ്തു ട്രംപിന്റെ അനുയായികള്‍ വിവിധ സംസ്ഥാനങ്ങളില്‍ നല്‍കിയ ഡസനിലേറെ കേസുകളും തള്ളിയിരുന്നു. കോടതി വിധിയെ വിമര്‍ശിച്ചു ട്രംപ് ട്വീറ്റ് ചെയ്തു.

 

kerala

പിണറായി സര്‍ക്കാറിന്റെ കാലത്ത് അട്ടപ്പാടിയില്‍ 32 ശിശുമരണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്

32 പട്ടികവര്‍ഗ ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് മന്ത്രി ഒ.ആര്‍. കേളു നിയമസഭയെ അറിയിച്ചു

Published

on

പിണറായി സര്‍ക്കാറിന്റെ കാലത്ത് അട്ടപ്പാടിയില്‍ 32 പട്ടികവര്‍ഗ ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് മന്ത്രി ഒ.ആര്‍. കേളു നിയമസഭയെ അറിയിച്ചു. 2021 (മെയ് മുതല്‍)- അഞ്ച്, 2022 ല്‍ 12, 2023ല്‍ അഞ്ച്, 2024ല്‍ ഒമ്പത്, 2025 ല്‍ ഒന്ന് എന്നിങ്ങനെയാണ് ഓരോ വര്‍ഷവും നടന്ന ശിശുമരങ്ങള്‍. അട്ടപ്പാടിയിലെ ആദിവാസിമേഖലയില്‍ ശിശു മരണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യം നിലവിലില്ലെങ്കിലും ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Continue Reading

News

ട്രാന്‍സ്ഫോര്‍മറില്‍ കയറി കുരങ്ങന്‍; ഇരുട്ടിലായി ശ്രീലങ്ക

ഞായറാഴ്ച ഉച്ചയോടെ ആരംഭിച്ച വൈദ്യുതി തടസ്സം ഇതുവരെയായിട്ടും പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്

Published

on

ശ്രീലങ്കയെ ഇരുട്ടിലാക്കി കുരങ്ങന്‍. തെക്കന്‍ കൊളംബോയില്‍ കുരങ്ങന്‍ ട്രാന്‍സ്ഫോര്‍മറില്‍ കയറിയതിനെ തുടര്‍ന്ന് വൈദ്യുതസംവിധാനത്തിലുണ്ടായ തകരാറാണ് പ്രതിസന്ധിക്കു കാരണമെന്ന് ഊര്‍ജമന്ത്രി കുമാര ജയകൊടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എത്രയുംവേഗം സേവനം പുനഃസ്ഥാപിക്കാന്‍ എന്‍ജിനിയര്‍മാര്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ ആരംഭിച്ച വൈദ്യുതി തടസ്സം ഇതുവരെയായിട്ടും പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ചിലയിടങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും തകരാര്‍ പൂര്‍ണമായി പരിഹരിക്കാനായിട്ടില്ല.

Continue Reading

News

മൂന്നാഴ്ച്ചക്കിടെ നാല് വിമാനപകടങ്ങള്‍; യുഎസില്‍ ജെറ്റ് വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം

അരിസോണയിലെ സ്‌കോട്ട്സ്ഡെയ്ല്‍ വിമാനത്താവളത്തില്‍ ജെറ്റ് വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം സംഭവിക്കുകയായിരുന്നു

Published

on

യുഎസില്‍ വീണ്ടും വിമാനാപകടം. അരിസോണയിലെ സ്‌കോട്ട്സ്ഡെയ്ല്‍ വിമാനത്താവളത്തില്‍ ജെറ്റ് വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ മരിച്ചു. മറ്റ് യാത്രക്കാര്‍ക്ക് പരിക്കേറ്റു. മോട്ട്ലി ക്രൂ ഗായകന്‍ വിന്‍സ് നീലിന്റെ സ്വകാര്യ ജെറ്റ് വിമാനം മറ്റൊരു ജെറ്റ് വിമാനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്നാഴ്ച്ചക്കിടെ യുഎസിലുണ്ടാകുന്ന നാലാമത്തെ വിമാനപകടമാണിത്.

വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറി പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു വിമാനവുമായി നീലിന്റെ സ്വകാര്യ ജെറ്റ് കൂട്ടിയിടിക്കുകയായിരുന്നുവെന്ന് നീലിന്റെ പ്രതിനിധി വോറിക് റോബിന്‍സണ്‍ പറഞ്ഞു. അപകട സമയം ഗായകന്‍ വിമാനത്തില്‍ ഉണ്ടായിരുന്നില്ല.

Continue Reading

Trending