india

മലയാളിയായ യു.ടി ഖാദര്‍ കര്‍ണാടക നിയമസഭാ സ്പീക്കര്‍

By webdesk14

May 24, 2023

കര്‍ണാടക നിയമസഭ സ്പീക്കറായി മലയാളിയായ യുടി ഖാദര്‍ തെരഞ്ഞടുക്കപ്പെട്ടു. ബിജെപി സ്ഥാനാര്‍ത്ഥി ഇല്ലാത്തതിനാല്‍ എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകുമെന്ന് യു.ടി ഖാദര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കര്‍ണാടകയിലെ മുസ്ലിം വിഭാഗത്തിലെ ആദ്യ സ്പീക്കര്‍ പദവിയിലെത്തിയ നേതാവ് കൂടിയാണ് ഖാദര്‍. ഇതിന് പുറനെ സംസ്ഥാനത്ത് സ്പീക്കര്‍ പദവിയിലെത്തുന്ന പ്രായം കുറഞ്ഞ വ്യക്തികൂടിയാണ് യു.ടി ഖാദര്‍. അഞ്ചാം തവണയാണ് അദ്ദേഹം എംഎല്‍എ ആവുന്നത്. ദക്ഷിണ കന്നഡ ജില്ലയിലെ മാംഗ്ലൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നാണ് ഖാദര്‍ വിജയിച്ചത്.