india

ഉത്തർ പ്രദേശിൽ മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത 2 ആൺകുട്ടികളെ മൂത്രം കുടിപ്പിക്കുകയും മലദ്വാരത്തിൽ മുളക് പുരട്ടുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്

By webdesk15

August 06, 2023

ഉത്തർ പ്രദേശിൽ മോഷണം നടത്തിയെന്ന് സംശയിക്കുന്ന രണ്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും മലദ്വാരത്തിൽ മുളക് പുരട്ടി പീഡിപ്പിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് . ഉത്തർപ്രദേശിലെ സിദ്ധാർത്ഥ്‌നഗർ ജില്ലയിലാണ് സംഭവം. 10ഉം 15ഉം വയസ്സുള്ള കുട്ടികളാണ് ആൾക്കൂട്ടത്തിന്റെ പീഡനത്തിനിരയായത്.പണം മോഷ്ടിച്ചെന്ന് ആരോപിച്ച് ഗുണ്ടകൾ ആൺകുട്ടികളെ പിടികൂടി കെട്ടിയിട്ടാണ് ക്രൂരമായ ശിക്ഷ നൽകിയത്.ആൺകുട്ടികളുടെ കൈകൾ പിന്നിൽ കെട്ടിയിട്ട്, ട്രൗസർ താഴേക്ക് വലിച്ച് നിലത്ത് കിടത്തുന്നതും ഒരാൾ അവരുടെ മലദ്വാരത്തിൽ പച്ചമുളക് തടവുകയും തള്ളുകയും ചെയ്യുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

വേദന കൊണ്ട് അലറിക്കരയുന്ന ആൺകുട്ടികൾ വേദനകൊണ്ടു പുളയുന്ന കാഴ്ചയും ദൃശ്യങ്ങളിലുണ്ട്.ആഗസ്റ്റ് 4 ന് ചിത്രീകരിച്ച ഈ വീഡിയോ ജില്ലയിലെ പാത്ര ബസാർ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊങ്കടി ചൗരാഹയ്ക്ക് സമീപമുള്ള അർഷൻ ചിക്കൻ ഷോപ്പിൽ നിന്നുള്ളതാണ്.വീഡിയോ ഉടൻ തന്നെ ശ്രദ്ധയിൽപ്പെട്ടതായും നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്തതായും പോലീസ് പറഞ്ഞു. ആക്രമണത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിഞ്ഞതായും ആറുപേരെ കസ്റ്റഡിയിലെടുത്തതായും ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ട് സിദ്ധാർത്ഥ പറഞ്ഞു.