india

മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങ് ഇടാൻ ഒരുങ്ങി യോഗി സർക്കാർ ; സര്‍ക്കാരിന്റെ പ്രതിച്ഛായ ഇല്ലാതാക്കുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ നടപടി

By webdesk15

August 20, 2023

സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളില്‍ നിന്നും വിശദീകരണം തേടാനൊരുങ്ങി ഉത്തർപ്രദേശിലെ ബിജെപി സർക്കാർ.മാധ്യമ സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എല്ലാ ഡിവിഷണല്‍ കമ്മീഷണര്‍മാര്‍ക്കും ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും നിര്‍ദേശം നല്‍കി.ഓഗസ്റ്റ് 16 ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സജ്ഞയ് പ്രസാദ് പുറത്തിറക്കിയ ഉത്തരവിലാണ് നിര്‍ദേശം.സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കാന്‍ നെഗറ്റീവ് റിപ്പോര്‍ട്ടുകൾ പ്രസിദ്ധീകരിച്ചാൽ ബന്ധപ്പെട്ട ജില്ലാ മജിസ്ട്രേറ്റ് മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും വിശദീകരണം തേടും.ശേഷം ജേര്‍ണലിസ്റ്റിനെതിരെ നടപടിയെടുക്കാനുള്ള സാധ്യതയെക്കുറിച്ചും ഉത്തരവില്‍ പരാമർശമുണ്ട്.

ഉത്തര്‍പ്രദേശ് ജേര്‍ണലിസ്റ്റ് യൂണിയന്‍ ഉത്തരവിനെതിരെ രംഗത്തെത്തി. വാര്‍ത്തകള്‍ നെഗറ്റീവാണോ പൊസിറ്റീവാണോയെന്ന് ആരാണ് തീരുമാനിക്കുന്നതെന്ന് യൂണിയൻ പ്രസിഡന്റ് ഹസീബ് സിദ്ദിഖി ചോദിച്ചു.