india

ഉത്തർപ്രദേശിൽ ഹിന്ദു പെൺകുട്ടിയുമായുള്ള മകന്റെ ബന്ധത്തിന്റെ പേരിൽ മുസ്ലീം ദമ്പതികളെ തല്ലിക്കൊന്നു

By webdesk15

August 20, 2023

ഉത്തർപ്രദേശിലെ സീതാപൂരിൽ ഭർത്താവിനെയും ഭാര്യയെയും അയൽവാസികൾ ഇരുമ്പ് വടികൾ ഉപയോഗിച്ച് അടിച്ചുകൊന്നു.ഇവരുടെ മകനും പ്രതികളിലൊരാളുടെ മകളും തമ്മിലുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തിൽ ദമ്പതികളായ അബ്ബാസും ഭാര്യ കമറുൽ നിഷയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്‌തതായി ഉത്തർ പ്രദേശ് പോലീസ് അറിയിച്ചു. ഗ്രാമവാസികൾ പറയുന്നതനുസരിച്ച്, മരിച്ച ദമ്പതികളുടെ മകൻ ഷൗക്കത്തും രാംപാലിന്റെ മകൾ റൂബിയും തമ്മിൽ ബന്ധമുണ്ടായിരുന്നു. 2020ൽ റൂബി ഷൗക്കത്തിനൊപ്പം പോയിരുന്നു.പെൺകുട്ടിക്ക് ഇയാൾ പെൺകുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. ഇതിലുള്ള വൈരാഗ്യമാണ് മാതാപിതാക്കളുടെ കൊലപാതകത്തിൽ അവസാനിച്ചതെന്നാണ് കരുതുന്നതെന്ന്  സീതാപൂർ പോലീസ് സൂപ്രണ്ട് ചക്രേഷ് മിശ്ര പറഞ്ഞു.