kerala

ഉത്ര വധം;സൂരജിന് ഇരട്ട ജീവപര്യന്തം

By Test User

October 13, 2021

കേരളത്തെ പാടെ നടുക്കിയ ഉത്ര വധത്തിന്റെ വിധി പുറത്തുവന്നു. സൂരജിന് ഇരട്ട ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും വിധിച്ചു.പ്രതിയുടെ പ്രായം പരിഗണിച്ചാണ് പ്രതിക്ക് ശിക്ഷ ഇളവ് നല്‍കിയതന്നാണ് പ്രഥാമിക വിലയിരുത്തല്‍.കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എം.മനോജാണ് ശിക്ഷ വിധി പറഞ്ഞത്.കൊലപാതകം, കൊലപാതക ശ്രമം, തെളിവ് നശിപ്പിക്കല്‍ തുടങ്ങി എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ പ്രതിയുടെ പ്രായം പരിഗണിച്ച് അത് ഒഴിവാവുകയായിരുന്നു.