ന്യൂഡല്‍ഹി: ബോളിവുഡ് ഗാനത്തിനൊപ്പം ചുവടുവയ്ക്കുകയും നര്‍ത്തകികള്‍ക്ക് നേരെ നോട്ടുകള്‍ വാരിയെറിയുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഡ്യൂട്ടിയ്ക്കിടെയായിരുന്നു പൊലീസുകാരുടെ നൃത്തചുവട്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ഇവര്‍ക്കെതിരെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചത്. ഉത്തര്‍പ്രദേശിലെ ഉനായിലാണ് സംഭവം. പ്രാദേശിക മേളയില്‍ നടന്ന ഷോയ്ക്കിടെയായിരുന്നു പൊലീസുകാരുടെ നൃത്തം. എല്ലാ വര്‍ഷവും ഇതേ സ്ഥലത്ത് മേള നടക്കാറുണ്ട്. മേളയുടെ സുഗമമായ നടത്തിപ്പിനായി നിയോഗിച്ചതായിരുന്നു ഈ പൊലീസ് ഉദ്യോഗസ്ഥരെ. 2015ല്‍ വഡോദരയില്‍ വിവാഹ പാര്‍ട്ടിയ്ക്കിടെ നൃത്തക്കാര്‍ക്ക് നേരെ പണം എറിഞ്ഞ സംഭവവും വിവാദമായിരുന്നു.
#WATCH Police personnel throws currency notes at dancers at an event in Unnao. He was deployed at the event for security. The police personnel was suspended after the incident. (7.04.18) pic.twitter.com/VQZYLAKwKS — ANI UP (@ANINewsUP) April 8, 2018