Connect with us

Culture

ഉത്തരാഖണ്ഡില്‍ നിരോധനാജ്ഞ; മുസ്‌ലിംകള്‍ക്ക് നേരെ സംഘ്പരിവാര്‍ ആക്രമണം, 20 ഓളം കടകള്‍ അടിച്ചുതകര്‍ത്തു

Published

on

ഡെറാഡൂണ്‍: വ്യാജ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഉത്തരാഖണ്ഡിലെ അഗസ്ത്യമുനി ടൗണില്‍ മുസ്‌ലിംകള്‍ക്ക് നേരെ സംഘ്പരിവാര്‍ സംഘടനകള്‍ ആക്രമണം അഴിച്ചുവിട്ടു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുടെ 20ഓളം കടകള്‍ ആക്രമിച്ച സംഘം കണ്ണില്‍ക്കണ്ടവരെയൊക്കെ അടിച്ചോടിക്കുകയും ചെയ്തു. രണ്ടായിരത്തോളം വരുന്ന സംഘമാണ് മാരകായുധങ്ങളുമായി നഗരത്തില്‍ അഴിഞ്ഞാടിയത്.
അതിനിടെ ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ ജില്ലയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഗസ്ത്യമുനി നഗരത്തിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ജില്ലയില്‍ ശനിയാഴ്ച 144 പ്രഖ്യാപിച്ചത്. രുദ്രപ്രയാഗ് ജില്ലയിലെ അജസ്റ്റമുനിയിലും ഗുലാബ്രറിലും ഉത്തരാഖണ്ഡ് പൊലീസ് പതാക മാര്‍ച്ച് നടത്തി.

ഹിന്ദു പെണ്‍കുട്ടിയെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട യുവാവ് ബലാല്‍സംഘം ചെയ്‌തെന്ന ഇല്ലാക്കഥ പ്രചരിപ്പിച്ചായിരുന്നു ഹിന്ദുത്വവാദികളുടെ അഴിഞ്ഞാട്ടം. ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ബി.വി.പിയുടെ നേതൃത്വത്തിലാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തി ആളുകളെ കൂട്ടിയത്. സംഘടിച്ചെത്തിയ അക്രമികള്‍ അഗസ്ത്യമുനി ടൗണിലെ മുസ്‌ലിം വ്യാപാര സ്ഥാപനങ്ങള്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. കടയിലുള്ളവരെ അടിച്ചോടിച്ച ശേഷം സാധനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു. മൊബൈല്‍ ഷോപ്പുകള്‍, വസ്ത്രശാലകള്‍, പച്ചക്കറിക്കടകള്‍, വാച്ച് കടകള്‍ തുടങ്ങി 20 ഓളം സ്ഥാപനങ്ങള്‍ ആക്രമിച്ചതായാണ് റിപ്പോര്‍ട്ട്. സാധനങ്ങള്‍ റോഡില്‍ വാരിവലിച്ചിട്ട് അഗ്നിക്കിരയാക്കിയതായും രുദ്രപ്രയാഗ് ജില്ലാ പൊലീസ് സുപ്രണ്ട് തൃപ്തി ഭട്ട് അറിയിച്ചു.

പ്രദേശത്തെ ഹിന്ദു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി ചിലര്‍ പറയുന്ന വീഡിയോ ആണ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. ദൃശ്യങ്ങള്‍ വ്യക്തമല്ലാത്തതിനാല്‍ ഇവര്‍ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കലാപമുണ്ടാക്കാനായി സംഘ്പരിവാര്‍ മെനഞ്ഞെടുത്ത നാടകമാണിതെന്ന് വ്യക്തമായിട്ടുണ്ട്. വീഡിയോ വ്യാജമാണെന്ന് വ്യക്തമാക്കി ജില്ലാ മജിസ്‌ട്രേറ്റ് മങ്കേഷ് ഖില്‍ദ്യാല്‍ ഫേസ്ബുക്കില്‍ വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സമാധാനാന്തരീക്ഷം പുന:സ്ഥാപിക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും വീഡിയോയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

നിരോധനാജ്ഞ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. മുസ്‌ലിംകള്‍ വളരെക്കുറച്ചുമാത്രമുള്ള മലയോര പ്രദേശമാണ് അഗസ്ത്യമുനി. പതിറ്റാണ്ടായി ഇവിടെ ഒരു സംഘര്‍ഷം പോലും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലേറിയതിന് പിന്നാലെ മുസ്‌ലിംകള്‍ക്കെതിരെ ആക്രമണങ്ങള്‍ തുടര്‍ക്കഥയായിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കലാപം അഴിച്ചുവിടാനുള്ള ഹിന്ദുത്വ തീവ്രവാദികളുടെ നീക്കമാണിതെന്നാണ് വിലയിരുത്തല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

Published

on

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര്‍ 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 3( 23.08% ; ആകെ :13)

നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%

ബ്ലോക്ക് പഞ്ചായത്തുകള്‍

ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%

 

Continue Reading

kerala

‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍

സംവിധായകന്‍ ലാലിന്റെ കാക്കനാട് പടമുകളിലെ വീട്ടിലെത്തിയപ്പോഴാണ് സംഭവത്തിന്റെ വ്യാപ്തി രാധാമണിക്ക് വ്യക്തമായത്.

Published

on

കൊച്ചി: ‘ഒരു സുപ്രധാന കേസ് നിങ്ങള്‍ ഉടന്‍ എത്തണം’ . 2017 ഫെബ്രുവരി 17ന് അര്‍ദ്ധരാത്രിയോടെ ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലെ വനിത എസ്എച്ച്ഒ രാധാമണിക്ക് ലഭിച്ച ഫോണ്‍ കോളില്‍ അന്നത്തെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശിന്റെ ശബ്ദം കേട്ടപ്പോള്‍, താന്‍ ഇടപെടാന്‍ പോകുന്ന സംഭവം ഇത്ര വലിയതാണെന്ന് അവര്‍ക്കറിയില്ലായിരുന്നു.

സംവിധായകന്‍ ലാലിന്റെ കാക്കനാട് പടമുകളിലെ വീട്ടിലെത്തിയപ്പോഴാണ് സംഭവത്തിന്റെ വ്യാപ്തി രാധാമണിക്ക് വ്യക്തമായത്. ആ സമയത്ത് ആക്രമിക്കപ്പെട്ട നടിയുടെ മൊഴി ആദ്യമായി രേഖപ്പെടുത്തേണ്ട ചുമതല രാധാമണിക്കായിരുന്നു. ആലുവയിലെ ലളിതമായ വീട്ടില്‍ കുടുംബത്തോടൊപ്പം വിരമിച്ച് കഴിയുന്ന രാധാമണി ഇന്ന് പറയുന്നതനുസരിച്ച്, ആ രാത്രിയുടെ ഓര്‍മ്മകള്‍ ഇനിയും മനസില്‍ നടുക്കമുണര്‍ത്തുന്നവയാണ്.

എട്ട് വര്‍ഷത്തോളം നീണ്ട നിയമനടപടികളില്‍ നിര്‍ണായകമായ പങ്കുവഹിച്ച ആ മൊഴി, കേസിന്റെ ഭാവി തന്നെ നിര്‍ണയിച്ചുവെന്നാണ് അവര്‍ കൂട്ടിച്ചേര്‍ക്കുന്നത്. ലാലിന്റെ വീട്ടിലെത്തുമ്പോള്‍ നിരവധി വാഹനങ്ങളും പരിചിത മുഖങ്ങളും രാധാമണിയെ സ്വീകരിച്ചു. ഇപ്പോഴത്തെ നിയമമന്ത്രി പി.രാജീവിനെ ആദ്യം കാണേണ്ടി വന്നു. തുടര്‍ന്ന് വീട്ടിനകത്ത് പ്രവേശിച്ച രാധാമണി നടിയെ കണ്ടപ്പോള്‍ അവള്‍ അത്യന്തം തകര്‍ന്ന നിലയിലായിരുന്നു.

ഉടന്‍ മൊഴിയെടുക്കാന്‍ ശ്രമിക്കാതെ, കുറച്ച് നേരം അവളെ ആശ്വസിപ്പിച്ച ശേഷം മാത്രമാണ് പ്രക്രിയ ആരംഭിച്ചത്. സംസാരിക്കാന്‍ തുടങ്ങി നടി പറഞ്ഞ കാര്യങ്ങള്‍ ഒരു സ്ത്രീയും ഒരിക്കലും അനുഭവിക്കരുതാത്ത വിധം ക്രൂരമായിരുന്നുവെന്നും അത് കേട്ടപ്പോള്‍ താനും നടുങ്ങിപ്പോയുവെന്നും രാധാമണി ഓര്‍മ്മിക്കുന്നു.

കേസിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുന്നതുവരെ രാധാമണി അന്വേഷണത്തിന്റെ ഭാഗമായിരുന്നു. വൈദ്യപരിശോധന മുതല്‍ നിര്‍ണായക ഇടപെടലുകള്‍ വരെ നടിയെ അനുഗമിച്ച അവള്‍, സര്‍വീസില്‍ നിന്ന് വിരമിക്കുന്നതുവരെ കേസിന്റെ പുരോഗതി നേരിട്ട് അനുഭവിച്ചു.

ഇത്തരമൊരു സാഹചര്യത്തില്‍ വീണ്ടും ഒരിക്കലും പ്രവര്‍ത്തിക്കേണ്ടി വരരുത് എന്നത് തന്നെയാണ് ആ വേളയില്‍ അവര്‍ക്ക് മനസിലായത്. മൊഴി രേഖപ്പെടുത്തിയ ഉദ്യോഗസ്ഥയായതിനാല്‍, പിന്നാലെ നാല് മുതല്‍ അഞ്ച് ദിവസം വരെ നീണ്ടുനിന്ന ക്രോസ് വിചാരണയ്ക്ക് വിധേയയാകേണ്ടി വന്നു.

അതിജീവിതയുടെ മൊഴി പൊലീസ് കെട്ടിച്ചമച്ചതാണെന്ന ആരോപണം പ്രതിഭാഗം അഭിഭാഷകന്‍ ബി. രാമന്‍ പിള്ള പോലും ഉന്നയിച്ചതായി രാധാമണി പറയുന്നു. ഒരു ഉദ്യോഗസ്ഥയായ തനിക്കുതന്നെ അത് വലിയ മാനസികാഘാതമായിരുന്നുവെങ്കില്‍, ആക്രമണം നേരിട്ട നടി അനുഭവിച്ച വേദന എന്തായിരിക്കുമെന്ന് സങ്കല്‍പ്പിക്കാനാവില്ലെന്നും അവര്‍ പറയുന്നു.

സര്‍വീസ് കാലയളവില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന അഭിമാനമുണ്ടെങ്കിലും, അതിലധികം ശക്തി നല്‍കുന്നത് ഇരയുടെ ധൈര്യമാണെന്നും രാധാമണി വ്യക്തമാക്കുന്നു. എല്ലാ തകര്‍ച്ചകളെയും മറികടന്ന് നടി ഉറച്ചു നിന്നുവെന്നും, അവളുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ അതില്‍ നിര്‍ണായകമായിരുന്നുവെന്നും രാധാമണി കൂട്ടിച്ചേര്‍ക്കുന്നു.

 

 

 

 

 

 

 

Continue Reading

kerala

കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു

പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു. 

Published

on

കൊച്ചി: കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വെച്ച് വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു. കാലടി ശ്രീമൂലനഗരം സ്വദേശി ബാബു (74) ആണ് മരിച്ചത്. ശ്രീമൂലനഗരം അകവൂര്‍ സ്‌കൂളിലാണ് ബാബു വോട്ട് ചെയ്യാന്‍ എത്തിയത്.

പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു.  ഉടന്‍ സമീപത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കൊല്ലത്തും വോട്ട് ചെയ്യാനെത്തിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. നീരാവില്‍ എസ്എന്‍ഡിപി സ്‌കൂളിലെ ബൂത്തിലാണ് സംഭവം. നീരാവില്‍ സ്വദേശി ശശിധരന്‍ (74) ആണ് മരിച്ചത്.

ബൂത്തില്‍ കുഴഞ്ഞുവീണ വയോധികനെ മതിലില്‍ മാതാ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

Trending