Culture

വി.മുരളീധരന്‍ കേന്ദ്രമന്ത്രിയാകും

By Test User

May 30, 2019

നിലവില്‍ കേന്ദ്ര മന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തെ പിന്‍ തള്ളി കേരളത്തില്‍ നിന്നുള്ള ബിജെപി നേതാവ് വി മുരളീധരന്‍ കേന്ദ്ര മന്ത്രിയാകും. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് വി മുരളീധരന്‍. വി മുരളീധരന്‍ ഏറെ കാലം ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് മഹാരാഷ്ട്രയില്‍ നിന്ന് വി മുരളീധരന്‍ രാജ്യസഭയിലേക്ക് എത്തിയത് . കേരളത്തില്‍ നിന്ന് മൂന്ന് രാജ്യസഭാംഗങ്ങളാണ് ബിജെപിക്ക് ഉള്ളത്. അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഒഴിവാക്കി തന്നെയാണ് വി മുരളീധരനെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നത് എന്നാണ് വിവരം.