ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യം വിലയിരുത്തിയ ശേഷമാണ് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിട്ടില്ല.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നെഫ്രോളജി വിഭാഗം മേധാവി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി വിഎസിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു. നിലവില്‍ നല്‍കി വരുന്ന ചികിത്സകള്‍ തന്നെ തുടരാനാണ് നിര്‍ദേശം. ഇടവിട്ട് നല്‍കിവരുന്ന ഡയാലിസിസ് ശാരീരിക അവസ്ഥ കണക്കിലെടുത്ത് ഇടയ്ക്ക് നിര്‍ത്തി വയ്ക്കുന്നുണ്ട്.