india

ഔദ്യോഗിക വസതി ഒഴിയണം; രാഹുലിന് ലോക്‌സഭ ഹൗസിങ് കമ്മിറ്റിയുടെ നോട്ടിസ്

By webdesk11

March 27, 2023

ലോക്‌സഭാ അംഗത്വം റദ്ദാക്കിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് ഔദ്യോഗിക വസതി ഒഴിയാന്‍ നിര്‍ദേശം. ഇത് സംബന്ധിച്ചു രാഹുല്‍ഗാന്ധിക്ക് നോട്ടീസ് ലഭിച്ചു. ലോകസഭ ഹൗസിംഗ് കമ്മിറ്റിയാണ് നോട്ടീസ് നല്‍കിയത്.

ഏപ്രില്‍ 22 ഓടെ വസതി ഒഴിയണം എന്നാണ് നിര്‍ദ്ദേശം. ഡല്‍ഹിയിലെ പന്ത്രണ്ടാം തുഗ്ലക്ക് ലൈനിലാണ് രാഹുല്‍ ഗാന്ധിയുടെ വസതി.