india

അവധി കഴിഞ്ഞു; ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു

By Test User

October 27, 2022

ഹൈദരാബാദ്: മൂന്നുദിവസത്തെ ദീപാവലി  അവധിക്കുശേഷം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു. തെലങ്കാനയിലെ മഖ്താല്‍ ജില്ലയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. ഗ്രാമീണര്‍ക്കൊപ്പം ഡ്രം കൊട്ടിയായിരുന്നു തുടക്കം.

ഇതുവരെ നാലു സംസ്ഥാനങ്ങളിലെ 18 ജില്ലകളില്‍ യാത്ര കടന്നു. ഏകദേശം 1230 കിലോമീറ്റര്‍ പിന്നിട്ടു. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കടന്നാണ് തെലങ്കാനയില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്.

തെലങ്കാനയിലെ പര്യടനം കഴിഞ്ഞാല്‍ മഹാരാഷ്ട്രയില്‍ യാത്ര പ്രവേശിക്കും. 11 ദിവസം കൊണ്ട് തെലങ്കാനയിലെ എട്ടു ജില്ലകളിലുടെ യാത്ര കടന്നു പോയി. സംസ്ഥാനത്തെ കര്‍ഷകരുമായി രാഹുല്‍ ഗാന്ധി സംസാരിക്കും.