kerala

അതിര്‍ത്തികളില്‍ വാക്‌സിനേഷന്‍- ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പരിശോധന ആരംഭിച്ചു

By Test User

January 04, 2022

വാളയാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന അതിര്‍ത്തികളില്‍ തമിഴ്‌നാട് അധികൃതര്‍ രണ്ടു ഡോസ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പരിശോധന ആരംഭിച്ചിട്ടുണ്ടെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് പരിശോധന ആരംഭിച്ചത്.അതിര്‍ത്തി വഴി കടന്നുപോകുന്നവര്‍ മേല്‍പ്പറഞ്ഞ രേഖകള്‍ കരുതണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.