kerala

വാക്‌സിന്‍ എടുക്കാത്തവരുടെ പട്ടിക തയാറാക്കുമെന്ന് മുഖ്യമന്ത്രി

By web desk 1

August 28, 2021

തിരുവനന്തപുരം : 60 വയസ്സിനു മുകളിലുള്ളവരും അനുബന്ധരോഗമുള്ളവരും ഉള്‍പ്പെടെ ഏകദേശം ഒന്‍പത് ലക്ഷം പേര്‍ വാക്സിന്‍ എടുക്കാന്‍ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിനെടുക്കാത്തവരുടെ പട്ടിക തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈകുന്നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവര്‍ക്കിടയില്‍ വാക്സിന്‍ എടുക്കാന്‍ ആവശ്യമായ സന്നദ്ധതയുണ്ടാക്കാനും എത്രയും പെട്ടെന്ന് വാക്സിന്‍ നല്‍കി സുരക്ഷിതരാക്കാനുമുള്ള നടപടികള്‍ കൈക്കൊണ്ടു വരികയാണ്. എന്നിട്ടും പലരും വിമുഖത തുടരുന്നന്നത് ഗൗരവമായി പരിശോധിക്കു മെന്നും അദ്ദേഹം പറഞ്ഞു.