india

ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവര്‍ക്കും വാക്‌സിന്‍ ഉറപ്പാക്കണം; രാഹുല്‍ ഗാന്ധി

By web desk 1

June 10, 2021

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തുന്ന എല്ലാവര്‍ക്കും വാക്‌സിന്‍ ഉറപ്പാക്കണമെന്നും ഇന്റര്‍നെറ്റ് ഉപയോഗിച്ചു പരിചയം ഇല്ലാത്തവര്‍ക്കും ജീവന്‍ നിലനിര്‍ത്താനുള്ള അവകാശമുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ആധുനിക സാങ്കേതിക വിദ്യയും സ്മാര്‍ട് ഫോണ്‍ ഉപയോഗവും പരിചയമില്ലാത്ത ഗ്രാമ നിവാസികള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണു കോണ്‍ഗ്രസ്. കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ കോവിന്‍ പോര്‍ട്ടല്‍ റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കരുതെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.