kerala

വടക്കഞ്ചേരി അപകടം: പ്രാഥമിക റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

By Test User

October 09, 2022

വടക്കഞ്ചേരി: ടൂറിസ്റ്റ് ബസ് അപകടവുമായി ബന്ധപ്പെട്ട് പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തിങ്കളാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ദേശീയപാത അഞ്ചുമൂര്‍ത്തി മംഗലത്ത് കെഎസ്ആര്‍ടിസി ബസിന് പുറകില്‍ ടൂറിസ്റ്റ് ബസിടിച്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 9 പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ നേരിട്ട് ഹാജരാവാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

അപകടത്തെ കുറിച്ച് ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ആലത്തൂര്‍ ഡിവൈ.എസ്.പി ആര്‍.അശോകന്‍ നേരിട്ടെത്തി സമര്‍പ്പിക്കും. സംഭവത്തെ കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് ഡിവൈ.എസ്.പി അറിയിച്ചു. അപകടസമയത്ത് രണ്ട് ബസുകളിലും സഞ്ചരിച്ചവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. അപകടസമയത്ത് ഉണ്ടായിരുന്ന കാര്‍ ഡ്രൈവര്‍ മണ്ണാര്‍ക്കാട് സ്വദേശി ജയപ്രകാശില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ആരായും. അപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.