kerala

വടകരയിലെ ലോഡ്ജിൽ അതിഥി തൊഴിലാളികൾ തമ്മിൽ അടിപിടി ; ഒരാൾ മരിച്ചു

By webdesk15

April 04, 2023

വടകരയിലെ അതിഥി തൊഴിലാളികളായ യുവാക്കൾ ഏറ്റുമുട്ടിയതിനെത്തുടർന്ന് ഒരാൾ ലോഡ്ജിൽ നിന്ന് വീണു മരിച്ചു.ബിഹാർസ്വദേശി സിക്കന്തർ കുമാറാണ് (19) മുകളിലെ നിലയിൽ നിന്നു വീണു മരിച്ചത്. വീഴ്ചയിൽ മറ്റൊരാൾക്ക് സാരമായി പരിക്കേറ്റു.ഇവർ താമസിക്കുന്ന ജെ.ടി.ടൂറിസ്റ്റ് ഹോമിലായിരുന്നു സംഭവം.