kerala

ഓട്ടൻതുള്ളലിൽ എ ഗ്രേഡ് നേടി വൈശാഖി അശോക്

By sreenitha

January 15, 2026

മലപ്പുറം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എ ഗ്രേഡ് നേടി മലപ്പുറം മേലാറ്റൂർ ആർ.എം.എച്ച്.എസ്.എസ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ വൈശാഖി അശോക് ശ്രദ്ധേയയായി.

മലപ്പുറം സൈബർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ അശോക് കുമാറിന്റെയും കരുവാരകുണ്ട് ഗവ. എൽ.പി സ്കൂൾ അധ്യാപിക ശ്രീജയുടെയും മകളാണ് വൈശാഖി. രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ വരദ് കൃഷ്ണയാണ് സഹോദരൻ.

കലാമണ്ഡലത്തിലെ പ്രശസ്ത ഗുരുവായ ശരത് ലാലിന്റെ ശിക്ഷണത്തിലാണ് വൈശാഖി ഓട്ടൻതുള്ളൽ അഭ്യസിക്കുന്നത്. കഴിഞ്ഞ വർഷം സംസ്ഥാന കലോത്സവത്തിൽ സംസ്കൃത നാടകത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയതോടെയാണ് കലോത്സവ വേദിയിൽ വൈശാഖി തന്റെ കഴിവ് വീണ്ടും തെളിയിച്ചത്.