വളാഞ്ചേരി: വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വളാഞ്ചേരി നഗരസഭ ഇടതു കൗണ്‍സിലര്‍ ഷംസുദ്ദീന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി. മഞ്ചേരി പോക്‌സോ കോടതിയാണ് ജാമ്യ ഹര്‍ജി തള്ളിയത്. ഷംസുദ്ദീന്‍ ഇപ്പോഴും ഒളിവിലാണ്.

പ്രതിയെ സംരക്ഷിക്കുന്നതിനു പിന്നില്‍ മന്ത്രി കെ.ടി ജലീലാണെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹോദരി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ജലീലിനെതിരെ നിരവധി തവണ യു.ഡി.എഫ് സമരവും നടത്തിയിരുന്നു. പ്രതി വിദേശത്തേക്ക് കടന്നെന്നും പിടികൂടാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നുമാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളോട് പൊലീസ് പറഞ്ഞത്. ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുക മാത്രമാണ് പൊലീസ് ഇതു വരെ ചെയ്തത്. പീഡനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇതു വരെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.