kerala

വളപട്ടണം വെസ്‌റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സിൽ തീപിടുത്തം

By webdesk14

February 22, 2024

കണ്ണൂര്‍: വളപട്ടണത്ത് വെസ്‌റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സിൽ തീപിടുത്തം. ഹാർഡ് ബോർഡ് സെക്ഷനിലാണ് അഗ്നിബാധയുണ്ടായത്. നമ്പർ 2 പ്ലാന്റില്‍ ബോർഡ് ഫോം യന്ത്രത്തിന്റെ അടി ഭാഗത്ത് ഹൈഡ്രോളിക് എൻജിനില്‍ തീപിടിക്കുകയായിരുന്നു.

മോട്ടറും കേബിളുകളും ഇലക്ട്രിക് പാർട്ടുകളും കത്തി നശിച്ചു. ബുധനാഴ്ച രാത്രി 9.30നാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. തയ്യാറാക്കി വെച്ച ബോർഡുകളിലേക്ക് തീ വ്യാപിക്കാത്തതിനാൽ കൂടുതൽ നാശ നഷ്‌ടം ഒഴിവായി.

കണ്ണൂർ അഗ്നിരക്ഷാസേനയിലെ അസി.സ്‌റ്റേഷൻ ഓഫീസർ എം എസ് രമേശൻ, ഗ്രേഡ് അസി.സ്‌റ്റേഷൻ ഓഫീസർ എം കുഞ്ഞിക്കണ്ണൻ എന്നിവരുടെ നേതൃത്വത്തില്‍ ഒരു യൂണിറ്റും ഫാക്ടറിയുടെ 2 യൂണിറ്റും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.