Culture

വാളയാര്‍ കേസ്; സംഭവം ഉണ്ടായപ്പോള്‍ സ്ഥലം സന്ദര്‍ശിക്കാന്‍ സമയം ലഭിച്ചിരുന്നില്ല – വനിതാ കമ്മീഷന്‍ അധ്യക്ഷ ജോസഫൈന്‍

By Test User

October 28, 2019

വാളയാര്‍ കേസില്‍ സംഭവം നടന്ന സമയത്ത് സ്ഥലം സന്ദര്‍ശിക്കാന്‍ തനിക്ക് സമയമില്ലായിരുന്നെന്നും പകരം ഒരു അംഗത്തെ പറഞ്ഞ് വിട്ടിരുന്നെന്നും കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ ജോസഫൈന്‍.

വനിതാ കമ്മീഷന്‍ ഈ കേസില്‍ ഇടപെടേണ്ട ആവശ്യമില്ല. പോക്‌സോ കേസ് വനിതാ കമ്മിഷന്‍ കൈകാര്യം ചെയ്യേണ്ടതല്ലെന്നും എം.സി.ജോസഫൈന്‍ വ്യക്തമാക്കി. വാളയാര്‍ കേസില്‍ ദേശീയപട്ടികജാതി കമ്മീഷന്‍ ഇടപെട്ടിരുന്നു. പ്രോസിക്യൂഷന്റെ ഭാഗത്തെ ജാഗ്രതക്കുറവിനെക്കുറിച്ചും പൊലീസ് അന്വേഷണത്തിലെ വീഴ്ച്ചയെക്കുറിച്ചും പരിശോധിക്കുമെന്ന് പട്ടിതജാതി കമ്മീഷന്‍ അറിയിച്ചു. ദക്ഷിണേന്ത്യയുടെ ചുമതലയുള്ള കമ്മീഷന്‍ ഉപാധ്യക്ഷന്‍ എല്‍ മുരുകനാണ് പരിശോധന നടത്തുക.