kerala

ജലനിരപ്പ് ഉയരുന്നതിനാല്‍ വാമനപുരം, കരമന നദിക്കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

By Lubna Sherin K P

October 12, 2024

വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നദിക്കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. സംസ്ഥാന ജലസേചന വകുപ്പിന്റെ മൈലാംമൂട് സ്റ്റേഷനില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രത നിര്‍ദേശം നല്‍കിയത്.

കേന്ദ്ര ജലകമ്മീഷന്റെ വെള്ളൈക്കടവ് സ്റ്റേഷനിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കരമന നദിക്കരയില്‍ താമസിക്കുന്നവരോടും ജാഗ്രത പുലര്‍ത്തണെന്ന് നിര്‍ദേശം നല്‍കിയത്.

നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അറിയച്ചു.

അധികൃതരുടെ നിര്‍ദേശമനുസരിച്ച് പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും മാറി താമസിക്കാന്‍ തയാറാവണമെന്നും അറിയിച്ചു.