kerala

‘ഇന്‍ഡിഗോക്ക് പകരം വാനര എയര്‍ വരുന്നു’; ഇന്‍ഡിഗോ പ്രതിസന്ധിയില്‍ സംഘപരിവാറിനെ പരിഹസിച്ച് സന്ദീപ് വാര്യര്‍

By webdesk17

December 07, 2025

ഇന്‍ഡിഗോ വിമാനയാത്രാ പ്രതിസന്ധിയില്‍ സംഘപരിവാറിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ‘ഇന്‍ഡിഗോ പ്രശ്നം കാരണം വിമാനയാത്ര മുടങ്ങി ഇഞ്ചി കടിച്ചിരിക്കുന്ന മിത്രങ്ങള്‍ക്ക് എയര്‍പോര്‍ട്ടില്‍ സമയം കളയാന്‍ ഉള്ള മാര്‍ഗങ്ങള്‍’ എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്ദീപ് വാര്യര്‍ സംഘപരിവാറിനെ വിമര്‍ശിച്ചത്.

രാജ്യത്തിന് വേണ്ടി എയര്‍പോര്‍ട്ടില്‍ എത്ര കാലം വേണമെങ്കിലും തപസിരിക്കുമെന്ന് പോസ്റ്റിട്ട ശേഷം വാഷ്റൂമില്‍ പോയി പൊട്ടിക്കരയുക, ഇന്‍ഡിഗോ മുടങ്ങിയതിന് പിറകില്‍ ജോര്‍ജ് സോറോസും രാഹുല്‍ ഗാന്ധിയുമാണെന്ന് വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയില്‍ വന്ന മെസേജ് കേശവന്‍ മാമന് അയച്ചു കൊടുക്കുക, സംഘമിറങ്ങി , ഇന്‍ഡിഗോക്ക് പകരം വാനര എയര്‍ വരുന്നു എന്ന വടിയാര്‍ സുനിയുടെ യുട്യൂബ് പ്രഭാഷണം കേട്ട് ധൃതംഗ പുളകിതനാവുക, കാവിപ്പട ഗ്രൂപ്പില്‍ മോദിജിക്ക് നമസ്‌തേ പറയൂ സംഘമിത്രങ്ങളേ പോസ്റ്റിന് കീഴെ വന്ന കമന്റുകള്‍ എണ്ണുക, അതില്‍ എത്ര ഫെയ്ക്കുകള്‍ ഉണ്ടെന്ന് ഐഡന്റിഫൈ ചെയ്യുക , സന്ദീപ് വാര്യരുടെ പോസ്റ്റിന് കീഴില്‍ പോയി തെറി വിളിക്കുക , എന്നിട്ടും ഫ്‌ലൈറ്റ് കിട്ടിയില്ലെങ്കില്‍ തൊട്ടടുത്ത ശാഖയില്‍ പോയി നാല് സൂര്യനമസ്‌കാരം ചെയ്യുക എന്നിങ്ങനെയാണ് സന്ദീപ് പരിഹസിച്ചിരിക്കുന്നത്.

ഇന്‍ഡിഗോ സര്‍വീസുകള്‍ വ്യാപകമായി മുടങ്ങിയതില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് സന്ദീപ് വാര്യരുടെ പ്രതികരണം. വ്യോമഗതാഗത രംഗത്തെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരാണെന്ന വിമര്‍ശനവും കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ഉന്നയിക്കുന്നുണ്ട്. സര്‍വീസുകള്‍ മുടങ്ങിയതിന് പിന്നാലെ നിരവധി പേരാണ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്.

സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഇന്‍ഡിഗോ പ്രശ്‌നം കാരണം വിമാന യാത്ര മുടങ്ങി ഇഞ്ചി കടിച്ചിരിക്കുന്ന മിത്രങ്ങള്‍ക്ക് എയര്‍പോര്‍ട്ടില്‍ സമയം കളയാന്‍ ഉള്ള മാര്‍ഗങ്ങള്‍ താഴെ കൊടുക്കുന്നു 1 ) രാജ്യത്തിന് വേണ്ടി എയര്‍പോര്‍ട്ടില്‍ എത്ര കാലം വേണമെങ്കിലും തപസിരിക്കുമെന്ന് പോസ്റ്റിട്ട ശേഷം വാഷ്റൂമില്‍ പോയി പൊട്ടിക്കരയുക 2) ഇന്‍ഡിഗോ മുടങ്ങിയതിന് പിറകില്‍ ജോര്‍ജ് സോറോസും രാഹുല്‍ ഗാന്ധിയുമാണെന്ന് വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയില്‍ വന്ന മെസേജ് കേശവന്‍ മാമന് അയച്ചു കൊടുക്കുക 3) സംഘമിറങ്ങി , ഇന്‍ഡിഗോക്ക് പകരം വാനര എയര്‍ വരുന്നു എന്ന വടിയാര്‍ സുനിയുടെ യുട്യൂബ് പ്രഭാഷണം കേട്ട് ധൃതംഗ പുളകിതനാവുക 4) കാവിപ്പട ഗ്രൂപ്പില്‍ മോദിജിക്ക് നമസ്‌തേ പറയൂ സംഘമിത്രങ്ങളേ പോസ്റ്റിന് കീഴെ വന്ന കമന്റുകള്‍ എണ്ണുക . അതില്‍ എത്ര ഫെയ്ക്കുകള്‍ ഉണ്ടെന്ന് ഐഡന്റിഫൈ ചെയ്യുക 5 ) സന്ദീപ് വാര്യരുടെ പോസ്റ്റിന് കീഴില്‍ പോയി തെറി വിളിക്കുക എന്നിട്ടും ഫ്‌ലൈറ്റ് കിട്ടിയില്ലെങ്കില്‍ തൊട്ടടുത്ത ശാഖയില്‍ പോയി നാല് സൂര്യനമസ്‌കാരം ചെയ്യുക .