kerala

വന്ദനാദാസ് കൊലക്കേസ് പ്രതി ജി സന്ദീപിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

By webdesk14

August 05, 2023

ഡോക്ടര്‍ വന്ദനദാസ് കൊലക്കേസ് പ്രതി ജി സന്ദീപിനെ ആഭ്യന്തരറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിട്ടതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പ്രവൃത്തിയെ ന്യായീകരിക്കുന്ന തരത്തിലായിരുന്നു സന്ദീപിന്റെ മറുപടി. തൃപ്തികരമായ മറുപടി നല്‍കാത്തതിനാലാണ് സന്ദീപിനെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്. സന്ദീപിന്റെ പ്രവൃത്തി പൊതുസമൂഹത്തെ ബാധിക്കുന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു.

അധ്യാപകനായ ജി സന്ദീപ് പൊലീസ് കസ്റ്റഡിയിലിരിക്കെ മെയ് പത്തിന് പുലര്‍ച്ചെ ആശുപത്രി ജീവനക്കാരെയും പൊലീസിനെ അക്രമിച്ചിരുന്നു. ഈ ആക്രമണത്തില്‍ ഡോക്ടര്‍ വന്ദനാദാസിന് കുത്തേല്‍ക്കുകയും മരണപ്പെടുകയുമായിരുന്നു.