india

വന്ദേ ഭാരത് എക്‌സ്പ്രസ് കന്നുകാലികളെ ഇടിച്ചു; എഞ്ചിന്റെ മുന്‍ഭാഗം തകര്‍ന്നു

By Test User

October 06, 2022

ഗാന്ധിനഗര്‍-മുംബൈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ കന്നുകാലികളെ കൂട്ടിയിടിച്ച് അപകടമുണ്ടായി. ഇടിയോടെ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ എഞ്ചിന്റെ മുന്‍ഭാഗം തകര്‍ന്നു. വ്യാഴാഴ്ച രാവിലെ 11.20 ഓടെയാണ് സംഭവം നടന്നത്. ഗുജറാത്തിലെ ഗൈരത്പൂരിനും വത്വ സ്‌റ്റേഷനുമിടയിലാണ് അപകടമുണ്ടായത്.

ട്രെയിന്‍ കടന്നുപോകുമ്പോള്‍ ട്രാക്കിലേക്ക് പെട്ടെന്ന് നാലോളം കന്നുകാലികള്‍ കയറുകയായിരുന്നു. തുടര്‍ന്നാണ് അപകടമുണ്ടായത്. ട്രെയിനിന്റെ പ്രധാന പ്രവര്‍ത്തന ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. കന്നുകാലികളുടെ മൃതദേഹം നീക്കിയതിന്  പിന്നാലെ എട്ട് മിനിറ്റിനുള്ളില്‍ ട്രെയിന്‍ നീങ്ങി.