വന്ദേ മാതരത്തെ ആരും എതിർക്കാൻ പാടില്ലെന്നും എതിർത്തവരാണ് വിഭജനത്തിന് വഴിവെച്ചതെന്നുമായിരുന്നു യോഗിയുടെ പ്രസ്‌താവന. ഇനി ജിന്നമാർ രാജ്യത്ത് ഉണ്ടാവാൻ പാടില്ലെന്ന പരാമർശത്തോട് കൂടിയായിരുന്നു യോഗിയുടെ പ്രഖ്യാപനം.
ഭാരതമാതാവെന്ന സങ്കൽപവും , ദുർഗ ,ലക്ഷി ,സരസ്വതി എന്നീ ഹിന്ദു ദൈവസങ്കൽപങ്ങളും വന്ദേമാതരത്തിൽ വരുന്നതിനാൽ മുമ്പും ഗാനം എല്ലാ മതക്കാർക്കും നിര്ബന്ധമാക്കുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.
1875 ൽ ബംഗാളിൽ ബങ്കിം ചദ്ര ചാറ്റർജി രചിച്ച വന്ദേമാതരത്തിന്റെ ആദ്യത്തെ രണ്ടു ഭാഗം മാത്രമാണ് പിന്നീട് കോൺഗ്രസ് ദേശീയഗീതമായി തെരഞ്ഞെടുത്തത്. ദേശീയ ഗാനമായ ജനഗണമനയുടെ ഔദ്യോഗിക സ്ഥാനം വന്ദേമാതരത്തിന് കൽപിക്കപ്പെട്ടിരുന്നില്ല.
ഗീതം രചിക്കപ്പെട്ടതിന്റെ 150 ആം വാർഷികത്തിൽ കോൺഗ്രസ് രണ്ട് വരികൾ മാത്രമെടുത്ത് ബാക്കി ഒഴിവാക്കിയെന്ന് വിമർശിച്ച മോദിയുടെ നീക്കമാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുള്ളത്.