india

വന്ദേ ഭാരത് വൈകി; റെയില്‍വേ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

By webdesk14

April 18, 2023

വന്ദേ ഭാരത് എക്‌സ്പ്രസ് വൈകിയതിന് റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം ഡിവിഷന്‍ ചീഫ് കണ്‍ട്രോളര്‍ ബി.എല്‍ കുമാറിനെതിരെയാണ് നടപടി. വേണാട് എക്‌സ്പ്രസ് കടത്തിവിട്ടതിനാല്‍ രണ്ട് മിനിട്ട് ട്രയല്‍ റണ്‍ വൈകിയെന്നാരോപിച്ചാണ് സസ്‌പെന്‍ഷന്‍.

കഴിഞ്ഞ ദിവസം നടന്ന പരീക്ഷണ ഓട്ടത്തിനിടെ പിറവത്ത്, വേണാട് എക്‌സ്പ്രസിന് ആദ്യ സിഗ്നല്‍ നല്‍കിയതിനാല്‍ വന്ദേഭാരത് എക്‌സ്പ്രസ് വൈകിയിരുന്ന. പിറവം സ്റ്റേഷനില്‍ വേണാട് എക്‌സ്പ്രസ് വന്നതും വന്ദേ ഭാരതിന്റെ പരീക്ഷണ ഓട്ടവും ഒരേ സമയത്താണ് നടന്നത്.