kerala

വന്ദേഭാരത് ട്രെയിനില്‍ എത്തുന്നവര്‍ക്കായി തിരൂരില്‍ നിന്ന് മലപ്പുറത്തേക്ക് കണക്ഷന്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി

By webdesk15

October 03, 2023

വന്ദേഭാരത് ട്രെയിനില്‍ എത്തുന്നവര്‍ക്കായി തിരൂരില്‍ നിന്ന് മലപ്പുറത്തേക്ക് കണക്ഷന്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി. തിരൂരില്‍ നിന്ന് വൈലത്തൂര്‍, കോട്ടയ്ക്കല്‍ വഴിയാണ് മലപ്പുറം സർവീസ്. വന്ദേഭാരതിന്‍റെ സമയക്രമം അനുസരിച്ചാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുക. വന്ദേഭാരത് ട്രെയിനിൽ പോകാന്‍ മലപ്പുറത്ത് നിന്ന് തിരൂരില്‍ എത്തേണ്ടവര്‍ക്കും, വന്ദേഭാരതില്‍ തിരൂരിൽ എത്തിയ ശേഷം കോട്ടക്കൽ, മലപ്പുറം ഭാഗങ്ങളിലേക്ക് പോകേണ്ടവര്‍ക്കും ഉപകാരമാകുന്ന തരത്തിൽ ആണ് പുതിയ സർവീസ്.