kerala

കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി  ഫ്ലാഗ് ഓഫ് ചെയ്തു

By webdesk15

April 25, 2023

കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങിയവര്‍ പങ്കെടുത്തു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍ ഉള്‍പ്പടെ ഇന്നത്തെ വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്നുണ്ട്. റെഗുലര്‍ സര്‍വീസ് 26ന് കാസര്‍കോട് നിന്നും 28ന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കും. ഇതിനുള്ള ബുക്കിങ് കഴിഞ്ഞദിവസം തന്നെ ആരംഭിച്ചിരുന്നു.