kerala

വന്ദേഭാരത് ; കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്തിയത് 7 മണിക്കൂർ 20 മിനിറ്റ് കൊണ്ട്

By webdesk15

April 18, 2023

പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരത്ത് മടങ്ങിയെത്തി. ഉച്ചയ്ക്ക് 2.10 ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് ട്രെയിൻ പത്ത് മിനിറ്റ് അധികമെടുത്ത് 7 മണിക്കൂര്‍ 20 മിനിറ്റുകൊണ്ടാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. ഏഴ് മണിക്കൂര്‍ 10 മിനിറ്റായിരുന്നു തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള പരീക്ഷണ ഓട്ടത്തിനെടുത്ത സമയം. വന്ദേഭാരത് എക്‌സ്പ്രസിന്റെ അന്തിമ സമയക്രമം ഇന്ന് അറിയാൻ കഴിയുമെന്നാണ് റെയില്‍വെ അധികൃതര്‍ പറയുന്നത്. 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുന്നതിന് മുൻപായി ഒന്നോ രണ്ടോ പരീക്ഷണ ഓട്ടം കൂടി ഉണ്ടാവുമെന്നും അധികൃതർ പറഞ്ഞു.