kerala

വന്ദേഭാരതിന് സ്റ്റോപ്പില്ല; ചെങ്ങന്നൂരിലും തിരൂരിലും യുഡിഎഫ് പ്രതിഷേധം

By webdesk15

April 25, 2023

വന്ദേഭാരത് ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കാത്തതിൽ ചെങ്ങന്നൂരിലും തിരൂരിലും പ്രതിഷേധവുമായി യുഡിഎഫ്. ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ നേതൃത്വത്തിലാണ് ജനകീയ പ്രതിഷേധ മാർച്ച് നടത്തുന്നത്. ആൽത്തറ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം റെയിൽവേ സ്റ്റേഷൻ മുന്നിൽ സമാപിക്കും. തുടർന്ന് പ്രതിഷേധ യോഗവും നടക്കും.വന്ദേഭാരത് സ്റ്റോപ്പ് ഒഴിവാക്കിയതിൽ മലപ്പുറം തിരൂരിലും യുഡിഎഫിന്റെ പ്രകടനവും ഉപരോധവും നടക്കുകയാണ്. തിരൂരിൽ  മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഉത്ഘാടനം ചെയ്തു.