kerala

രണ്ടാം വന്ദേഭാരത്: മംഗളൂരു – തിരുവനന്തപുരം റൂട്ടില്‍ അടുത്തയാഴ്ച സര്‍വീസ്‌ ആരംഭിച്ചേക്കും

By webdesk15

September 19, 2023

കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ മംഗളൂരു – തിരുവനന്തപുരം റൂട്ടില്‍ അടുത്തയാഴ്ച സര്‍വീസ്‌ ആരംഭിച്ചേക്കുമെന്ന് സൂചന.കൃത്യദിവസം പറയുന്നില്ലെങ്കിലും മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ അടുത്തയാഴ്ച നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സ് വഴി രണ്ടാം വന്ദേഭാരതിന്റെ ഫ്ളാഗ്ഓഫ് നടത്തുമെന്നാണ് ദക്ഷിണ റെയില്‍വേ അധികൃതര്‍ നൽകുന്ന സൂചന.രണ്ടാം വന്ദേഭാരത് മംഗളൂരു തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തുമെന്ന ഉറപ്പ് ദക്ഷിണ റെയില്‍വേയില്‍ നിന്ന് ലഭിച്ചതായി എം.കെ രാഘവന്‍ എം.പിയും വ്യക്തമാക്കിയിരുന്നു.രാവിലെ 5.20ന് മംഗലാപുരത്തുനിന്ന് പുറപ്പെട്ട് 2.30ന് തിരുവനന്തപുരത്തെത്തുന്ന വിധമാകും സമയക്രമം എന്നറിയുന്നു.